പശുവുമായി ബന്ധപ്പെട്ട കാര്യം ഒരു അഭിമുഖത്തിനിടെ പറഞ്ഞതാണ്. എന്തെങ്കിലും കരുതികൂട്ടി വന്ന് സംസരിച്ചതല്ല. അഭിമുഖത്തില്‍ അത്തരമൊരു ചോദ്യമുണ്ടായപ്പോള്‍ തന്‍റെ നിലപാട് പറയുകയാണുണ്ടായത്. എല്ലാവര്‍ക്കും അവരുടേതായ കാഴ്ചപാടുകളുണ്ട്. ഈ പ്രസ്താവനയ്ക്ക് ശേഷം സിനിമാ മേഖലയിലെ ചിലർ അതു വേണ്ടായിരുന്നുവെന്നും ചിലർ നന്നായെന്നും പറഞ്ഞു.
ഭക്ഷണ ആവശ്യത്തിനായി മൃഗങ്ങളെ കൊല്ലുന്നതില്‍ വേര്‍തിരിവ് കാണിക്കരുതെന്ന പ്രസ്താവനയ്ക്ക് പിന്നാലെയാണ് നടി നിഖില വിമലിന് നേരെ ശക്തമായ സൈബര്‍ ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം 'മൈല്‍ സ്റ്റോണ്‍' എന്ന യൂട്യൂബ് ചാനലിലെ അവതാരകന്‍ ചെസ്സ് കളിയില്‍ ജയിക്കാന്‍ എന്താണ് വഴിയെന്ന ചോദ്യം ചോദിച്ചത്
പശുവിനെ വെച്ചാല്‍ ജയിക്കുമോ? ആരാ പറഞ്ഞത് നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പറ്റില്ലെന്ന്. നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാം. നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പറ്റില്ല എന്നൊരു സിസ്റ്റമേയില്ല. ഇന്ത്യയില്‍ അങ്ങനൊരു സിസ്റ്റമില്ല. അതൊക്കെ കൊണ്ടുവന്നതല്ലേ. അത് നമ്മുടെ പ്രശ്‌നമല്ല. പശുവിനെ വെട്ടാം.
വിമൻ ഇൻ സിനിമ കലക്ടീവ് ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ വളരെ പ്രസക്തമാണ്. സംഘടനയിലുള്ളവർ എല്ലാവരും ക്രിയേറ്റീവ് സ്‌പേസിലും ആർട്‌സ് സ്‌പേസിലും ജോലി ചെയ്യുന്ന വ്യക്തികളാണ്. ഒരുപാട് വർഷത്തെ അനുഭവപരിചയമുള്ളവരാണ് അവർ. പക്ഷെ ഓരോരുത്തരുടേയും അനുഭവങ്ങൾ വ്യത്യസ്തമായി